20 April Saturday

നാലമ്പല തീർഥാടനം : ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022
ഇരിങ്ങാലക്കുട 
നാലമ്പല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.   എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽനിന്നും പ്രത്യേക കെഎസ്ആർടിസി ബസുകൾ സർവീസ്‌ നടത്തും.   ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി   ആർ ബിന്ദുവിന്റെ   അധ്യക്ഷതയിൽ നാലമ്പല കോ–- ഓർഡിനേഷൻ കമ്മിറ്റി   ചേർന്നു.   കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിങ്‌  സെന്ററിൽനിന്ന് മാത്രമായി മൂന്ന് പ്രത്യേക സർവീസുകളുമുണ്ടാകും.    പ്രത്യേക ക്യൂ സമ്പ്രദായം പൊലീസിന്റെയും മെഡിക്കൽ ടീമിന്റെയും സേവനങ്ങൾ, പ്രത്യേക വളണ്ടിയർമാർ, അന്നദാനം,   പാർക്കിങ്‌  കേന്ദ്രങ്ങൾ, വിശ്രമ സൗകര്യം എന്നിവ ഒരുക്കും.  കൂടൽമാണിക്യം ക്ഷേത്രത്തിലാരംഭിച്ച ആയുർവേദ ചികിത്സാവിഭാഗത്തിന്റെ  നേതൃത്വത്തിൽ  ഫസ്റ്റ് എയ്ഡ് കൗണ്ടർ തുറക്കും.  ആറ് ഡോക്ടർമാരുടെ സേവനം  ലഭിക്കും.   
നാല് ക്ഷേത്രങ്ങളിലെയും വഴിപാട് നിരക്കുകൾ  ഏകീകരിക്കണമെന്നും  ആവശ്യമുയർന്നു.  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌  കെ അനന്തഗോപൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌  വി നന്ദകുമാർ, ആർഡിഒ എം എച്ച് ഹരീഷ്,  കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ,  അഡ്മിനിസ്ട്രേറ്റർ കെ ജെ ഷിജിത്ത്  ,നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി, പൊലീസ്, കെഎസ്ഇബി, ആരോഗ്യ വകുപ്പ്, ഫയർ ഫോഴ്‌സ്‌ ഉദ്യോഗസ്ഥർ, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top