18 April Thursday

ഗുസ്തിതാരങ്ങൾക്ക് ഐക്യദാര്‍ഢ്യം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കെഎസ്‌കെടിയു ജില്ലാ വനിതാ സബ്‌കമ്മിറ്റി നേതൃത്വത്തിൽ നടന്ന സദസ്സ്‌ കെഎസ് കെടിയു സംസ്ഥാന പ്രസിഡന്റ്‌ 
എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
നീതിക്കുവേണ്ടി പോരാടുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കെഎസ്‌കെടിയു ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.  നുറുകണക്കിന്‌ സ്‌ത്രീകൾ സദസ്സിൽ പങ്കാളികളായി. കോർപറേഷൻ ഓഫീസ് പരിസരത്ത് നടന്ന സദസ്സ്‌ കെഎസ് കെടിയു സംസ്ഥാന പ്രസിഡന്റ്‌ എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്‌തു. വനിതാ സബ് കമ്മിറ്റി ജില്ലാ ജോയിന്റ്‌ കൺവീനർ മല്ലിക ചാത്തുക്കുട്ടി അധ്യക്ഷയായി. 
  കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എം കെ പ്രഭാകരൻ, വനിതാ സബ് കമ്മിറ്റി ജില്ലാ കൺവീനർ ബിന്ദു പുരുഷോത്തമൻ, ജോയിന്റ്‌ കൺവീനർ സിന്ധു സുബ്രഹ്മണ്യൻ,  ഓമന ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top