26 April Friday

ഹയര്‍ സെക്കന്‍ഡറി തുല്യതാപഠനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

സി എസ്‌ കാജൽ, ഹൻസിക അരുൺ എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസിന്‌ ഫോറം കൈമാറുന്നു

തൃശൂർ
കേരള സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പഠനത്തിന്   ട്രാൻസ്ജെൻഡർ വിഭാഗക്കാരും. സി എസ്‌  കാജൽ, ഹൻസിക അരുൺ എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഡേവിസിന്‌  ഫോറം കൈമാറി. ആമ്പല്ലൂർ മണ്ണംപേട്ട നിവാസിയായ കാജൽ സിനി ആർട്ടിസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്നു. കുന്നത്തങ്ങാടി നിവാസിയായ ഹൻസിക  മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചുവരുന്നു. തങ്ങളുടെ പ്രവർത്തനമേഖലയിൽ വിദ്യാഭ്യാസത്തിന്റെ  പ്രാധാന്യം മനസ്സിലാക്കിയാണ്  പഠനത്തിന് തയ്യാറായത്.  
സാക്ഷരതാ മിഷൻ തുല്യതാ പഠനത്തിന് തയ്യാറാവുന്ന ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്‌. രജിസ്ട്രേഷനും സൗജന്യമാണ്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി  പി എസ് ഷിബു,  സൂപ്രണ്ട്  സി കെ പോളി,  ജില്ലാ കോ–- ഓർഡിനേറ്റർ സജി തോമസ് , അസി. കോ–- ഓർഡിനേറ്റർ ആർ അജിത്കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top