25 April Thursday

മേയർ: മനോരമ വാർത്ത 
അടിസ്ഥാന രഹിതമെന്ന്‌ സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023
തൃശൂർ
കോർപറേഷൻ മേയറുമായി ബന്ധപ്പെടുത്തി മനോരമ   നൽകിയ വാർത്ത അടിസ്ഥാന രഹിതമാണെന്ന്‌ സിപിഐ എം. മേയറെ മാറ്റാൻ സിപിഐ എം തീരുമാനിച്ചെന്നും അതു പൊളിഞ്ഞെന്നുമാണ്  വാർത്ത. ഇത്തരത്തിലുള്ള ഒരു തീരുമാനമോ നിരാകരണമോ ഉണ്ടായിട്ടില്ല.   എൽഡിഎഫ് നേതൃത്വത്തിലുള്ള  കോർപറേഷൻ കൗൺസിൽ ഭരണം വന്നതു മുതൽ മനോരമ ഒട്ടേറെ അപവാദ കഥകൾ പടച്ചുവിട്ടിട്ടുണ്ട്. അതെല്ലാം സോപ്പുകുമിളപോലെ തകർന്നു.  ഈ വാർത്തയും ആ ഗണത്തിൽപ്പെടുന്നതാണ്‌. വാർത്തയ്‌ക്ക് വീര്യം പകരാൻ ഒട്ടേറെ ഇല്ലാക്കഥകളും ലേഖകൻ എഴുതി പ്പിടിപ്പിച്ചിട്ടുണ്ട്. ബിനി ടൂറിസ്റ്റ് ഹോം വിഷയത്തിൽ സിപിഐ എം നിലപാടും കോർപറേഷൻ
 നടപടികളും കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.   പൊളിഞ്ഞ ആരോപണങ്ങൾ  വീണ്ടും വാർത്തയാക്കുന്നത് മാധ്യമ നൈതികതയ്ക്ക് നിരക്കുന്നതല്ല.
  കോർപറേഷൻ കൗൺസിൽ കക്ഷി നിലയിൽ എൽഡിഎഫിന് മേയർ ഉൾപ്പെടെ 25 അംഗങ്ങളുണ്ട്. ഒട്ടേറെ ജനസേവനപരമായ ഭരണ നടപടികളുമായി  ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം മുന്നോട്ട് പോവുകയാണ്‌. എൽഡിഎഫ് ഭരണം ഐക്യ ജനാധിപത്യ മുന്നണിയെ അലോസരപ്പെടുത്തുന്നുണ്ട്‌. യുഡിഎഫ് ജിഹ്വയായി പ്രവർത്തിക്കുന്ന മനോരമ അതിന് അക്ഷര രൂപം നൽകുന്നത്‌ ജനങ്ങൾ തിരിച്ചറിയുന്നതായും സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top