19 April Friday

മാര്‍ച്ച് 6ന് ചാലക്കുടിയില്‍ സ്വീകരണം നല്കും

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കുന്നതിനായുള്ള സംഘാടക സമിതി യോഗം യു പി ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു

ചാലക്കുടി
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്‌ക്ക് മാർച്ച് 6ന് ചാലക്കുടിയിൽ സ്വീകരണം നല്കും. സ്വീകരണം വിജയിപ്പിക്കാനുള്ള ചാലക്കുടി മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം മർച്ചന്റ്‌സ് ജൂബിലി ഹാളിൽ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ എസ് അശോകൻ, കെ പി തോമസ്, ടി പി ജോണി, സി കെ ശശി, ജെനീഷ് പി ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി സി ബിജു, അമ്പിളി സോമൻ, മായ ശിവദാസ്, പ്രിൻസി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ബി ഡി ദേവസി(ചെയർമാൻ), കെ എസ് അശോകൻ(കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top