18 April Thursday

കരുത്തു തെളിയിച്ച്‌ വഴിയോരക്കച്ചവട തൊഴിലാളി പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

തൃശൂർ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാസമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പൊതു സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

മണ്ണുത്തി
ഉജ്വല പ്രകടനത്തോടെ   വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം  സമാപിച്ചു. മണ്ണുത്തി മഹമാത്മ സ്ക്വയർ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് തൊഴിലാളികളും ബഹുജനങ്ങളും അണിനിരന്നു. മുത്തുക്കുടകളും നാടൻ കലാരൂപങ്ങളും പഞ്ചവാദ്യവും മേളങ്ങളും പ്രകടനത്തിന് മാറ്റുകൂട്ടി.  പ്രകടനത്തിനുശേഷം നടന്ന  പൊതുസമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌  ആർ വി ഇക്ബാൽ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ ഇ വി ഉണ്ണിക്കൃഷ്ണൻ, സരോജിനി തങ്കൻ, പി ടി പ്രസാദ്, ഷക്കീർ സലിം, സരിത രാമകൃഷ്ണൻ, ജയിംസ് ആളൂർ, മണികണ്ഠൻ,  ജില്ലാ ജനറൽ സെക്രട്ടറി ടി ശ്രീകുമാർ,  ട്രഷറർ ടി സുധാകരൻ,  പി എ സിദ്ദിഖ്‌, സതീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top