18 September Thursday

ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ഇന്നാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
തൃശൂർ
ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ തൃശൂരിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാഹിത്യ അക്കാദമി ഹാളിൽ ഞായറാഴ്‌ച രാവിലെ പത്തിന്‌  പ്രതിനിധി സമ്മേളനം കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ സി പി മുഹമ്മദ്‌ നിയാസ്‌ ഉദ്‌ഘാടനം ചെയ്യും.  
സമ്മേളനത്തോടനുബന്ധിച്ച്‌ ജില്ലയിലെ വിവിധ കോടതികളിൽ 45 വർഷത്തിലേറെ പ്രാക്ടീസുള്ള മുഴുവൻ സീനിയർ അഭിഭാഷകരേയും ആദരിക്കും. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ തൃശൂർ ദാസ്‌ കോണ്ടിനെന്റനിൽ നടക്കുന്ന ആദരണ ചടങ്ങ്‌ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ സ്വതന്ത്ര ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കേരള അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്യും. 
വാർത്താസമ്മേളനത്തിൽ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ  സംസ്ഥാന സെക്രട്ടറിയറ്റംഗം അഡ്വ. കെ ഡി ബാബു, ബാർ കൗൺസിലംഗം അഡ്വ. കെ ബി മോഹൻദാസ്‌, യൂണിയൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ പി അജയ്‌കുമാർ, ജില്ലാ സെക്രട്ടറി അഡ്വ. കെ ജി സന്തോഷ്‌കുമാർ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി സുനിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top