20 April Saturday
നൂതന ക്യാമറ സ്ഥാപിച്ചു

ഇനി ട്രാഫിക് നിയമം ലംഘിച്ചാൽ പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
ഇരിങ്ങാലക്കുട
 ട്രാഫിക് നിയമം ലംഘിക്കുന്നവരേയും കുറ്റകൃത്യങ്ങൾ നടത്തി വാഹനങ്ങളിൽ രക്ഷപ്പെടുന്നവരേയും എളുപ്പം കണ്ടെത്താൻ  സഹായകമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനൈസേഷൻ സിസ്റ്റം (എഎൻപിആർ) തൃശൂർ റൂറൽ എസ്‌പി  ഐശ്വര്യ ഡോങ്‌ഗ്രേ ഉദ്ഘാടനം ചെയ്തു. വാഹന നിയമ ലംഘനം  തടയുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.  കുറ്റം കണ്ടെത്തിയാൽ  ഉടമകളെ മൊബൈൽ ഫോണിലൂടെ  വിവരമറിയിക്കും. ജില്ലയിലെ മലക്കപ്പാറ, കോട്ടപ്പുറം, പെരുമ്പുഴ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് നൂതന സാങ്കേതിക വിദ്യകളോടുകൂടിയ   ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.  വാഹനങ്ങളുടെയും യാത്രക്കാരുടെയും വ്യക്തമായ ചിത്രങ്ങൾ ലഭിക്കുന്ന  നൂതന ക്യാമറകളും  വിവിധയിടങ്ങളിൽ 
സ്ഥാപിച്ചിട്ടുണ്ട്.  വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുടെ വ്യക്തമായ ചിത്രം വീഡിയോകൾ   എന്നിവ ക്യാമറ ഒപ്പിയെടുക്കും.   സംശയാസ്പദമായ   നമ്പറുകൾ ഈ സിസ്റ്റത്തിൽ സേവ് ചെയ്തു വച്ചാൽ ഇത്തരം വാഹനങ്ങൾ ഇതുവഴി കടന്നുപോയാൽ അലാം വഴി കൺട്രോൾ റൂമിൽ അറിയിക്കാനും  സംവിധാനമുണ്ട്‌. ഇരിങ്ങാലക്കുടയിൽ പുതുതായി പണി കഴിപ്പിച്ച തൃശൂർ റൂറൽ ജില്ലാ ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുക.  ഒരേ സമയം രണ്ടു പൊലീസ്  ഉദ്യോഗസ്ഥർ  24 മണിക്കൂറും നിരീക്ഷിക്കും.  കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട്‌ രക്ഷപ്പെടുന്ന വാഹനങ്ങളുടെ  റൂട്ട്‌ നിമിഷങ്ങൾക്കകം കണ്ടുപിടിക്കാൻ ഇതിലൂടെ പൊലീസിന് സാധിക്കും.  ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയാണ് ഉദ്ഘാടനം ചെയ്‌തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top