26 April Friday
- അളഗപ്പ നഗർ, വരന്തരപ്പിള്ളി

അഴിമതിയും വികസന വിരുദ്ധതയും ചർച്ചയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

പുതുക്കാട്
അളഗപ്പ നഗർ പഞ്ചായത്തിലെ തുടർ ഭരണ മോഹം യുഡി എഫ് ഉപേക്ഷിച്ചത് പോലെയാണ്. ‘1,2,3,4 വാർഡുകളിൽ ഞങ്ങളുടെ തോൽവി ഉറപ്പാണ്. കൂടാതെ സ്ഥിരം തോൽക്കാറുള്ള ഒരു വാർഡ് പോലും ഇത്തവണയും കിട്ടില്ല. പിന്നെങ്ങനെ ഭരണം കിട്ടാൻ?' അളഗപ്പനഗർ പഞ്ചായത്തിലെ അറിയപ്പെടുന്ന കോൺഗ്രസ് യുവ നേതാവിന്റെ പ്രതികരണം ഇതായിരുന്നു. ഭരണമൊഴിയുന്ന കാലത്തുപോലും അഴിമതി നടത്തിയവരാണെന്ന ബോധം ജനങ്ങൾക്കിടയിലുണ്ട്‌. 2, 3, 4, 9, 10 വാർഡുകളിൽ യുഡി എഫിന് റിബൽ സ്ഥാനാർഥികൾ ഉണ്ട്. 
അളഗപ്പനഗർ പഞ്ചായത്തിന്റെ മണ്ണിൽ തങ്ങളുടെ അക്കൗണ്ട് തുറക്കാനുള്ള എൻഡിഎ യുടെ മോഹത്തിന്‌ ഇത്തവണയും  സാധ്യത കുറവാണ്‌. അതേസമയം ചിട്ടയായ പ്രവർത്തനം കൊണ്ടും അഴിമതി വിരുദ്ധ സമരത്തിന്റെ ഓർമകൾ ജനങ്ങളിലുള്ളതുകൊണ്ടും എൽ ഡിഎഫ് പ്രവർത്തകർ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്‌.
അഞ്ച് വർഷ ഭരണ കാലയളവിൽ മൂന്ന് പ്രസിഡന്റുമാരാണ് വരന്തരപ്പിള്ളി പഞ്ചായത്തിൽ യുഡിഎഫ് ഭരണം കയ്യാളിയത്. ഭരണസ്ഥിരത ഉണ്ടായില്ല.അഴിമതിയും സ്വജന പക്ഷപാതവും വരന്തരപ്പിള്ളി പഞ്ചായത്തിൽ യഥേഷ്ടം അരങ്ങേറി. സംസ്ഥാന സർക്കാർ  നിർദേശിച്ച വിവിധ പദ്ധതികൾ വരന്തരപ്പിള്ളി പഞ്ചായത്ത്‌ ഭരണസമിതി അട്ടിമറിച്ചു. തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ സ്ഥാനാർഥി നിർണയം ബാലികേറാമലയുമായി. പാലപ്പിള്ളി ആറാം വാർഡിൽ മുസ്ലിം ലീഗ് റിബൽ സജീവമായി രംഗത്തുണ്ട്. 
എൻഡിഎ യിൽ ബിജെപി,  ആർഎസ്എസ് വിഭാഗീയത ബൂത്ത് തലം വരെ എത്തിക്കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ അവരുടെ സാധാരണ പ്രവർത്തകരിൽ വരെ അമർഷം പുകയുകയാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന സീറ്റുകൾ ഇത്തവണ ഉണ്ടാവില്ലെന്ന് ബിജെ പി പ്രവർത്തകർ ഉറപ്പാക്കിക്കഴിഞ്ഞു.
 നേരത്തേത്തന്നെ സ്ഥാനാർഥി നിർണയം പൂർത്തീകരിച്ച്‌  തെരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങിയ എൽഡിഎഫ് പ്രവർത്തകർ ജനമനസ്സുകൾ കീഴടക്കിക്കഴിഞ്ഞു.  എൽഡി എഫ് വളരെ മുന്നിലാണെന്ന കാര്യം എതിരാളികൾ പോലും സമ്മിതിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top