20 April Saturday
വീട്ടമ്മയെ അപമാനിക്കാൻ ശ്രമം

ബിജെപി നേതാക്കൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022
ഇരിങ്ങാലക്കുട
വീട്ടമ്മയെ  അപമാനിക്കാൻ ശ്രമിച്ചെന്ന  പരാതിയിൽ  ഇരിങ്ങാലക്കുടയിലെ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. യുവമോർച്ച സംസ്ഥാന സമിതി അംഗം ശ്യാംജി മാടത്തിങ്കൽ, ബിജെപി ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ എന്നിവർക്കെതിരെയാണ്  കേസെടുത്തത്.  ഇരിങ്ങാലക്കുട സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. 
 അപമാനിക്കൽ, വധഭീഷണി മുഴക്കൽ, അസഭ്യം പറയൽ തുടങ്ങി വിവിധ വകുപ്പുപ്രകാരമാണ്‌ കേസ്‌. വീട്ടമ്മയുടെയും മകളുടെയും  ചിത്രങ്ങളും വീഡിയോകളും  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി നൽകിയത്. വീട്ടമ്മയുടെ പ്രായപൂർത്തിയാകാത്ത മകൾക്കും ഭീഷണിസന്ദേശമയച്ചിരുന്നു.   
ഓഡിയോ സന്ദേശം വഴിയും   വധഭീഷണി മുഴക്കി.  നേരത്തേ ബിജെപി നേതാക്കൾക്ക്‌ ഇതു സംബന്ധിച്ച്‌ വീട്ടമ്മ പരാതി നൽകിയിരുന്നു. പ്രശ്‌നം തീർക്കാമെന്ന്‌ അറിയിച്ചെങ്കിലും  നടപടിയുണ്ടായില്ല.  വീണ്ടും ഭീഷണിപ്പെടുത്തൽ   തുടർന്നതോടെയാണ്‌   അന്വേഷണം ആവശ്യപ്പെട്ട്   ഇരിങ്ങാലക്കുട ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top