02 July Wednesday

സ്കൂൾവിക്കി അവാർഡ്‌ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

സ്കൂൾവിക്കി അവാർഡുകൾ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യുന്നു

തൃശൂർ
കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി  അവാർഡുകൾ  ജില്ലയിലെ ജേതാക്കൾ ഏറ്റുവാങ്ങി. ജില്ലയിലെ 1,2,3 സ്ഥാനങ്ങൾ യഥാക്രമം മാത എച്ച്എസ്‌ മണ്ണംപേട്ട, കെകെടിഎംജിജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ, എസ്എസ്ജിഎച്ച്എസ്എസ് പുറനാട്ടുകര എന്നീ വിദ്യാലയങ്ങൾക്കാണ്‌  തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ  വിദ്യാഭ്യാസ  മന്ത്രി വി ശിവൻ കുട്ടി അവാർഡുകൾ വിതരണം ചെയ്‌തത്‌.  ശില്പവും പ്രശംസാപത്രവും നൽകി. കൂടാതെ 25,000, 15,000, 10,000രൂപവീതം ക്യാഷ് അവാ‍ർ‍ഡും  നൽകി. ഇൻഫോ ബോക്സിന്റെ കൃത്യത,ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്കൂൾ മാപ്പ് തുടങ്ങിയ 20 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ നിശ്ചയിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top