19 April Friday
അടച്ചത് ശുചീകരണത്തിന്റെ പേരില്‍

തുമ്പൂര്‍മുഴി വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
ചാലക്കുടി
ശുചീകരണത്തിന്റെ പേരിൽ തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രം അടച്ചിട്ടു. ടോയ്‌ലറ്റിൽ നിന്നും മാലിന്യം ഒഴുകി പുഴയിലേക്ക് എത്തുന്നുവെന്ന വാർത്ത വന്നതിനെ തുടർന്നാണ് ശുചീകരണം നടത്തിയത്. എന്നാൽ മുന്നറിയിപ്പില്ലാതെ പാർക്ക് അടച്ചത് നൂറുകണക്കിന് വിനോദ സഞ്ചാരികളെ നിരാശയിലാക്കി. മാത്രമല്ല, ടിക്കറ്റ് വകയിൽ ലഭിക്കേണ്ട തുകയും നഷ്ടമായി. ശനി  ഉച്ചവരെയാണ് ശുചീകരണമെന്ന് പറഞ്ഞിരുന്നുവെങ്കിലും വൈകിട്ട് വരെ പാർക്ക് അടഞ്ഞുകിടന്നു. അറ്റകുറ്റപ്പണി  നടത്തിയിട്ടും ടോയ്‌ലറ്റ് ടാങ്കിൽ നിന്നും മാലിന്യം പുറത്തു വരുന്നുണ്ടെന്ന് പറയുന്നു. ഇതിനിടെ ശുചീകരണ സമയത്ത്‌   മലിന ജലം സമീപത്തെ തോട്ടിൽ ഒഴിച്ചതും ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top