02 May Thursday

ഹരിതകർമസേന യൂസർഫീ ശേഖരണ മികവിന് 
അവാർഡ് നൽകും

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
തൃശൂർ
ജൈവമാലിന്യം ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കുകയും അജൈവമാലിന്യങ്ങൾ ഹരിതകർമസേന വഴി ശേഖരിക്കുകയും ചെയ്ത് മാലിന്യക്കൂമ്പാരങ്ങളില്ലാത്ത വൃത്തിയുള്ള പൊതു ഇടങ്ങൾ സൃഷ്ടിക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
 ഹരിതകർമസേന യൂസർഫീ ശേഖരണത്തിലെ മികവിന് കോർപറേഷൻ, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ അവാർഡുകൾ നൽകും.   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ   അഞ്ചിന്  ഹരിതസഭകൾ നടക്കും.  ‘നവകേരളം വൃത്തിയുള്ള കേരളം’  ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ  അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്  അധ്യക്ഷനായി.  
സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ  സി ദിദിക,  ജില്ലാ പ്ലാനിങ്‌ ഓഫീസർ  എൻ കെ ശ്രീലത, ശുചിത്വ മിഷൻ ജില്ലാ  കോ–ഓർഡിനേറ്റർ ഏർണസ്റ്റ് സി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത  ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top