29 March Friday

കേന്ദ്രനയത്തിനെതിരെ 
63 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
തൃശൂർ
കടമെടുക്കാനുള്ള പരിധി വീണ്ടും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ  നേതൃത്വത്തിൽ ജില്ലയിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലയിൽ 63   കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. 
 വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ കൂട്ടായ്മകൾ ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ ഇ നന്ദകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വി പ്രഫുൽ,   എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ, ജില്ലാ പ്രസിഡന്റ്‌ പി ബി ഹരിലാൽ,  സംസ്ഥാന കമ്മിറ്റി അംഗം എൻ സിന്ധു, കെജിഒഎ സംസ്ഥാന സെക്രട്ടറി യു സലിൽ, കെഎസടിഎ  ജില്ലാ വൈസ് പ്രസിഡന്റ്‌ ബെന്നി, ലത, കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ്‌  ഡോ. സതീശൻ, കെജിഎൻഎ സംസ്ഥാന ട്രഷറർ സുധീഷ് കുമാർ, പിഎസ്‌ഇയു ജില്ലാ സെക്രട്ടറി സജി, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ജി കൃഷ്ണകുമാർ, പി സുനീഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ എൽ സിന്ധു, വി വിമോദ്, ജില്ലാ ട്രഷറർ ഒ പി ബിജോയ് തുടങ്ങിയവർ  ഉദ്ഘാടനം ചെയ്തു.  നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top