27 April Saturday

ഹോട്ടലുകളിൽ 
മിന്നൽ പരിശോധന 
പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
തൃശൂർ 
നഗരത്തിലെ 19 ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തി. വെള്ളിയാഴ്‌ച രാവിലെ  ആറുമുതലായിരുന്നു പരിശോധന. നാല് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യപദാർഥങ്ങൾ പിടിച്ചെടുത്തു. ഒളരി റിയ ഹോട്ടൽ, കുരിയച്ചിറ ഗ്രീൻ ലീഫ്, കണിമംഗലം ദാസ് റീജൻസി, അയ്യന്തോൾ റാന്തൽ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതെന്ന്‌ ആരോഗ്യവിഭാഗം അറിയിച്ചു.  ഭക്ഷണപദാർഥങ്ങൾ കോർപറേഷൻ ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്

സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഇക്ബാൽ, ജഗന്നാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ, റസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒമ്പതു ഹോട്ടലുകൾക്ക് അടിയന്തരമായി ന്യൂനതകൾ പരിഹരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരും.  ഇത്തരത്തിലുള്ള പ്രവൃത്തികൾ വീണ്ടും ഉണ്ടായാൽ കടുത്ത നടപടികൾക്ക് വിധേയമാക്കുമെന്നും മേയർ  എം കെ വർഗീസ്‌ അറിയിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top