10 July Thursday

തീരദേശത്ത് രണ്ടാമത്തെ കൊലപാതകം:
പ്രതികളെ മിനിറ്റുകൾക്കകം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
വാടാനപ്പള്ളി
 മാസങ്ങൾക്കിടെ തീരദേശത്ത് രണ്ടാമത്തെ കൊലപാതകം. രണ്ട് കൊലപാതകങ്ങളിലും പ്രതികൾ മിനിറ്റുകൾക്കുള്ളിലാണ് പൊലീസ് പിടിയിലായത്. ഇത് പൊലീസിന് വലിയ നേട്ടമായി. 
   വാടാനപ്പള്ളി ഗണേശമംഗലത്ത് വ്യാഴാഴ്ച രാവിലെ  ഒറ്റയ്‌ക്ക് താമസിക്കുന്ന റിട്ട. അധ്യാപിക വസന്ത, കഴിഞ്ഞ മാസം തളിക്കുളം നമ്പിക്കടവ് സബ് സെന്ററിന് തെക്കുവശം ഒറ്റയ്‌ക്ക് താമസിക്കുന്ന താണിക്കൽ ഷാജിത (51) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. സ്വർണം പണയംവയ്‌ക്കാൻ നൽകാത്തതിന്റെ പേരിലാണ്‌  ഷാജിത കൊല്ലപ്പെട്ടത്‌.  രണ്ടും സ്വർണത്തിനുവേണ്ടിയായിരുന്നു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top