29 March Friday

കേന്ദ്ര ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
തൃശൂർ
ജനദ്രോഹ കേന്ദ്ര ബജറ്റിനെതിരെ സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ആസ്ഥാനത്ത് എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ചാലക്കുടിയിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എം കെ ബാബു, ഇരിങ്ങാലക്കുടയിൽ എൻജിഒ യൂണിയൻ സെക്രട്ടറിയറ്റ് അംഗം സി ആനന്ദ്, ചാവക്കാട് കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്‌ ലത, കുന്നംകുളത്ത്‌ കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി വിനോദ്, വടക്കാഞ്ചേരിയിൽ കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പ്രമോദ് എന്നിവർ ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top