20 April Saturday

ഇലക്‌ട്രിസിറ്റി കരാർ തൊഴിലാളികളുടെ സർക്കിൾ ഓഫീസ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ഇലക്‌ട്രിസിറ്റി ബോർഡ്‌ കോൺട്രാക്ട്‌ വർക്കേഴ്‌സ്‌ അസോ. നേതൃത്വത്തിൽ തൊഴിലാളികൾ തൃശൂർ വൈദ്യുതി ഭവൻ സർക്കിൾ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
 ഇലക്‌ട്രിസിറ്റി ബോർഡ്‌ കോൺട്രാക്ട്‌ വർക്കേഴ്‌സ്‌ അസോ.(സിഐടിയു) നേതൃത്വത്തിൽ ഇലക്‌ട്രിസിറ്റി കരാർ തൊഴിലാളികൾ സർക്കിൾ ഓഫീസുകൾക്ക്‌ മുന്നിൽ  ധർണ നടത്തി. 
സെക്ഷൻ അടിസ്ഥാനത്തിൽ കരാർ തൊഴിലാളികളുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുക, തിരിച്ചറിയൽ കാർഡ്‌ നൽകുക, വെട്ടിക്കുറച്ച മീറ്റർ റീഡിങ്‌ നിരക്ക്‌  പുനഃസ്ഥാപിക്കുക, പി എസ്‌സി നിയമനങ്ങളിൽ ബന്ധപ്പെട്ട തസ്‌തികകളിൽ 25 ശതമാനം സംവരണം കരാർ തൊഴിലാളികൾക്ക്‌ നൽകുക, ജോലിക്കിടയിൽ മരിച്ച കരാർ തൊഴിലാളികളുടെ ആശ്രിതർക്ക്‌ നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. 
തൃശൂർ വൈദ്യുതി ഭവൻ സർക്കിൾ ഓഫീസിന്‌ മുന്നിൽ നടക്കുന്ന ധർണ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ കെ വി ജോസ്‌ അധ്യക്ഷനായി. ഇരിങ്ങാലകുടയിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. 
പി വി സുകുമാരൻ, കെ എ ഗോപി, കെ മാനോജ്, എ പി ഡേവിസ്, സി പ്രദീപൻ, ഇ കെ തിലകൻ, വി എ തോമസ്, പി ജി ബ്രഹ്മദത്തൻ, കെ രഘുനാഥൻ, സി രാജേഷ്, വി ജെ ജോൺസൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top