29 March Friday
ക്രിസ്‌മസ് വിപണി

താരകങ്ങൾ 
കൺതുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ക്രിസ്‌മസിനെ വരവേൽക്കാൻ പുത്തൻ പള്ളിക്കു സമീപം കേരള ഫാൻസി സ്‌റ്റോഴ്‌സിൽ വിൽപ്പനക്ക്‌ ഒരുക്കിയ
 നക്ഷത്ര ലൈറ്റുകൾ

 
തൃശൂർ
കഴിഞ്ഞ വർഷത്തെ ക്രിസ്‌മസ്‌ വിപണിക്ക് കോവിഡ് ഭീതിയിൽ തിളക്കം നഷ്ടപ്പെട്ടെങ്കിലും ഇത്തവണ അത് തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് വിപണി. ഇനിയും ദിവസങ്ങൾ ക്രിസ്‌മസിന് അവശേഷിക്കുന്നുണ്ടെങ്കിലും ബുധനാഴ്‌ച മുതൽ വിപണി സജീവമായി. തൃശൂർ നഗരത്തിൽ പുത്തൻപള്ളിക്ക് സമീപമുള്ള എരിഞ്ഞേരി അങ്ങാടിയിലുള്ള കടകളിൽ എല്ലാം ക്രിസ്‌മസ് പാപ്പായും നക്ഷത്ര വിളക്കുകളും ഇടം പിടിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കാണാത്ത പുതിയ അലങ്കാര വസ്തുക്കളും ഒരുങ്ങിയിട്ടുണ്ട്. റെയിൻ ഡിയർ, മെറ്റൽ സ്റ്റാർ എന്നിവയാണ്‌ പുതുതായി എത്തിയ ഇനങ്ങൾ. 1800 രൂപ മുതൽ 2800 രൂപ വരെയാണ്‌ റെയിൻ ഡിയറിന്റെ വില. മൂന്ന്‌  വലുപ്പത്തിൽ ഇവ ലഭിക്കും. മെറ്റൽ സ്റ്റാറിന്‌ 145 രൂപ മുതൽ 780 രൂപ വരെയുമാണ്‌ വില. അഞ്ച്‌ തരം വലുപ്പത്തിൽ ഉണ്ട്‌.  
കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി വിപണി കീഴടക്കാറുള്ള നിയോൺ സ്റ്റാറിന്‌ 230 രൂപ മുതലാണ്‌ വില ആരംഭിക്കുന്നത്‌. നിയോൻ ട്രീ 550 രൂപ മുതലും നിയോൻ ബെൽ 650 രൂപ മുതലും ആണ്‌ ആരംഭിക്കുന്നത്‌. മാലാഖയുടെ രൂപത്തിന്‌ 1350 രൂപ മുതലാണ്‌ വില. ക്രിസ്‌മസ്‌ ട്രീ ഒരു അടി മുതൽ 12 അടി വരെ ഉള്ളതാണ്‌. ലൈറ്റ്‌ ട്രീകൾക്ക്‌ 5000  മുതൽ 10,000 രൂപ വരെയാണ്‌ വില. സ്ഥിരം കാണാറുള്ള അലങ്കാര ബെല്ലുകൾ, ബോൾ, 
ചൂരൽ കൂട്‌, ക്രിസ്‌മസ്‌ അപ്പൂപ്പന്റെ വസ്‌ത്രങ്ങൾ തുടങ്ങിയവയും ലഭ്യമാണ്‌. വിദേശരാജ്യങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്യാതെ പൂർണമായും ജില്ലയിൽ നിന്ന്‌ തന്നെ നിർമിക്കുന്നവയാണ്‌ ഇവ. 
 വരും ദിവസങ്ങളിൽ ആളുകളുടെ ഒഴുക്ക്‌ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ കച്ചവടക്കാർ..

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top