12 July Saturday
സിപിഐ എം പുഴയ്‌ക്കൽ ഏരിയ സമ്മേളനം സമാപിച്ചു

കോൾപ്പടവുകളിൽ മൈക്രോ മാനേജ്മെന്റ് 
സംവിധാനം നടപ്പിലാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
പുഴക്കൽ 
അടാട്ട്,  പേരാമംഗലം, തോളൂർ കോൾപ്പടവുകളിൽ  നെല്ലുൽപ്പാദനം വർധിപ്പിക്കാൻ മൈക്രോ മാനേജ്മെന്റ് സംവിധാനം  പൈലറ്റ് പ്രോജക്ട് ആയി നടപ്പിലാക്കണമെന്ന് സിപിഐ എം  പുഴയ്‌ക്കൽ ഏരിയ സമ്മേളനം  ആവശ്യപ്പെട്ടു. വിയ്യൂർ കൊട്ടേക്കാട് മുണ്ടൂർ റോഡ് വീതി കൂട്ടി ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്നും തൃശൂർ കുന്നംകുളം റോഡിലെ മുണ്ടൂർ കുപ്പിക്കഴുത്ത് പ്രശ്നം പരിഹരിക്കണമെന്നും തൃശൂർ മെഡിക്കൽ കോളേജിനെ രോഗീസൗഹൃദം ആകുന്ന വിധത്തിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും സമ്മേളനം  ആവശ്യപ്പെട്ടു. ഡൽഹിയിലെ കർഷക പ്രക്ഷോഭങ്ങളെ പിന്തുണച്ചും  രാജ്യസഭയിലെ 12 എംപിമാരെ അന്യായമായി സസ്പെൻഡ് ചെയ്തത്  നടപടിയിൽ പ്രതിഷേധിച്ചും പ്രമേയങ്ങൾ പാസാക്കി. 
പൊതുചർച്ചയിൽ 28 പേർ പങ്കെടുത്തു.  ജില്ലാ സെക്രട്ടറി എം എം വർഗീസ്, ഏരിയ സെക്രട്ടറി സേവിയർ ചിറ്റിലപ്പിള്ളി എംഎൽഎ  എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ  സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, എം കെ കണ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top