29 March Friday
അന്താരാഷ്‌ട്ര ഭിന്നശേഷി ദിനം നാളെ

ഇവരും വരയ്ക്കും‌, സ്വപ്‌നങ്ങൾക്ക്‌ നിറം പകരും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

   

 
തൃശൂർ
കാലുകൊണ്ട് ചിത്രം വരയ്ക്കും.   കാഴ്ചശക്തിയില്ലെങ്കിലും സ്വപ്‌നങ്ങൾക്ക്‌ നിറം പകരും, കാർട്ടൂൺ വരയ്ക്കും.   അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌‌  റിഹാബിലിറ്റേഷനിൽ   സജ്ജമാക്കിയിട്ടുള്ള  ആർട്ട് എബിലിറ്റി  സെന്ററിലാണ്‌  ചിത്രരചനാസംഗമം.  
 കാലുകൊണ്ട്‌ ചിത്രം വരച്ച്‌ ലോകപ്രശസ്‌തയായ സ്വപ്‌ന  അഗസ്റ്റിൻ, പൂർണമായ കാഴ്‌ചശക്തിയില്ലെങ്കിലും കാർട്ടൂൺ രചനയിൽ മികവു പുലർത്തുന്ന അഞ്ജൻ സരീഷ്,  കൈകൾ ഇല്ലെങ്കിലും  മികച്ച ചിത്രകാരിയായ  നൂർ ജലീല എന്നിവർ   ദിനാഘോഷങ്ങൾക്ക്  തുടക്കം കുറിക്കും. 
ഇവർക്കൊപ്പം എൻഐപിഎംആർ  സ്‌പെഷ്യൽ  സ്‌കൂൾ വിദ്യാർഥികളും  പങ്കെടുക്കും.  സ്‌പെഷ്യൽ എഡ്യൂക്കേഷൻ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസുകൾ, വെബിനാറുകൾ, മോട്ടിവേഷൻ ക്ലാസുകൾ, എൻഐപിഎംആർ സ്‌പെഷ്യൽ സ്കൂൾ വിദ്യാർഥികൾ  വരച്ച ചിത്രങ്ങളുടെ പ്രദർശനം  എന്നിവയുണ്ടാവും.  ചിത്രരചന, കാർട്ടൂൺ , ശിൽപ്പനിർമാണം, സ്റ്റുഡിയോ പോട്ടറി നിർമാണം,  കരകൗശല വസ്‌തുക്കളുടെ   നിർമാണം എന്നിവയിൽ  പരിശീലനവും നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top