പുഴയ്ക്കൽ
മുണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ പ്രമുഖ വാർത്തചാനലും മുൻ എംഎൽഎയും ശ്രമിക്കുകയാണെന്ന് മുണ്ടൂർ സർവീസ് ബാങ്ക് പ്രസിഡന്റ് എം ജെ നിജോൺ. വാർത്തയിൽ പറയുന്ന വ്യക്തിക്ക് മുണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പ ഇല്ലെന്ന് ബാങ്ക് പ്രസിഡന്റ്.
ഇല്ലാത്ത വായ്പക്ക് ജപ്തി നോട്ടീസ് അയച്ച് ടേക്ക് ഓവർ ചെയ്യാൻ സഹായിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. ബാങ്കിനെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന വർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് മുണ്ടൂർ സർവീസ് സഹകരണബാങ്ക് തീരുമാനിച്ചതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..