18 December Thursday

ഇടതുപക്ഷ വേട്ടയ്ക്ക് ഇഡിയെ 
ഉപയോഗിക്കുന്നു: എളമരം കരിം

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കോടിയേരി ബാലകൃഷ്‌ണൻ ദിനാചരണത്തിന്റെ ഭാഗമായി നടത്തറ സെന്ററിൽ നടന്ന അനുസ്‌മരണ പൊതുയോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം 
എളമരം കരീം എം പി ഉദ്‌ഘാടനം ചെയ്യുന്നു

മണ്ണുത്തി
സംസ്ഥാന സർക്കാരിന്റെ  ജനപക്ഷ ഭരണത്തിലും വികസനനയത്തിലും വിറളി പിടിച്ച  പ്രതിപക്ഷവും മുതലാളിത്ത മാധ്യമങ്ങളും  സർക്കാരിനേയും ഇടതുപക്ഷത്തേയും കടന്നാക്രമിക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. ഇഡിയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം മണ്ണുത്തി ഏരിയ കമ്മിറ്റി നടത്തറയിൽ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഭരണം കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ വേട്ടക്കായാണ് ഉപയോഗിക്കുന്നത്, മുൻ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റ വീടിന്റെ  വാതിൽ ചവിട്ടിപൊളിച്ചാണ് അറസ്റ്റ് ചെയ്തത്‌. തമിഴ്നാട്ടിലും പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത് ചെയ്‌തുവരികയാണ്. കേരളത്തിൽ ഇഡിയെ ഉപയോഗിക്കുമ്പോൾ ചിരിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. 
    സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്തപ്പോൾ സന്തോഷിച്ചവരല്ല ഇടതുപക്ഷക്കാർ. മനുഷ്യർ ഒത്തൊരുമയോടെ ജീവിക്കുന്ന കേരളത്തിൽ ആർഎസ്എസിന്റെയും  ബിജെപിയുടെയും വർഗ്ഗീയ തന്ത്രം  ഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗീസ് സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, ജില്ലാ 
കമ്മിറ്റി അംഗം വി പി ശരത് പ്രസാദ്, കെ എം ബൈജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top