18 December Thursday

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ 
പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പുരസ്‌കാരം ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്‌ ബെന്നി ബെഹനാൻ എംപി 
സമ്മാനിക്കുന്നു

തൃശൂർ
കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ 2022-–- 23 വർഷത്തെ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്‌ക്കുള്ള അവാർഡ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കരസ്ഥമാക്കി. തുടർച്ചയായി ഏഴാം തവണയാണ് കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്‌ക്കുള്ള  സംസ്ഥാന സർക്കാർ അംഗീകാരം ഡിവൈഎഫ്‌ഐ   നേടുന്നത്. 
കാലടി ഫാർമേഴ്സ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ബെന്നി ബെഹനാൻ എംപി അവാർഡ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക്‌ സമ്മാനിച്ചു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് സെന്തിൽകുമാർ, കെ എസ് റോസൽരാജ്, സുകന്യ ബൈജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top