അന്നമനട
മുതിർന്ന പൗരന്മാരുടെ ആരോഗ്യ ക്ഷേമ സേവന മേഖലയിൽ മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ പഞ്ചായത്തുകൾക്കുള്ള സംസ്ഥാന സർക്കാറിന്റെ 2023 വർഷത്തെ വയോസേവന അവാർഡ് അന്നമനട പഞ്ചായത്തിന് ലഭിച്ചു. വയോജന ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, സ്ഥിരംസമിതി അധ്യക്ഷരായ ടി കെ സതീശൻ, സിന്ധു ജയൻ, കെ ഐ ഇഖ്ബാൽ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ കെ കെ രവി നമ്പൂതിരി, പത്മനാഭൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..