24 April Wednesday

മഹിളാ അസോ. ജില്ലാ സമ്മേളനം പതാക ദിനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയംഗം കെ വി നഫീസ തൃശൂരിൽ പതാക ഉയർത്തുന്നു

തൃശൂർ 
 മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം ആചരിച്ചു. ജില്ലാ, ഏരിയ, വില്ലേജ്‌–-മേഖല, യൂണിറ്റ്‌ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ ആർ വിജയ ഇരിങ്ങാലക്കുടയിലും  സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ വി നഫീസ തൃശൂരിലും മേരി തോമസ് വടക്കാഞ്ചേരിയിലും കെ ആർ സീത തൃപ്രയാറിലും  ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ മുണ്ടൂരിലും  ജില്ലാ പ്രസിഡന്റ്‌  എം ഗിരിജാദേവി തൃശൂരിലും പതാക ഉയർത്തി.  
ഒക്‌ടോ. 10,11 തീയതികളിൽ പേരാമംഗലത്താണ്‌ സമ്മേളനം. പ്രതിനിധി സമ്മേളനം  10ന്‌  എം സി ജോസഫൈൻ നഗറിൽ (മജിലീസ്‌ ഓഡിറ്റോറിയം) മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎയും പൊതുസമ്മേളനം 11ന്‌ മല്ലുസ്വരാജം നഗറിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടിയും ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top