20 April Saturday

പ്രതിഷേധം.........-പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

സിപിഐ എം നേതൃത്വത്തിൽ ചാലക്കുടിയിൽ നടത്തിയ പ്രതിഷേധ റാലി

തൃശൂർ
ഏകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ നാടെങ്ങും പ്രതിഷേധം ഇരമ്പി. ജില്ലയിൽ സിപിഐ എമ്മിന്റേയും  വർഗബഹുജനസംഘടനകളുടേയും നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.  
പുതുക്കാട്  നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി എ രാമകൃഷ്ണൻ അധ്യക്ഷനായി. കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ സംസാരിച്ചു. കൊടകര , കോടാലി, മറ്റത്തൂർ,   ആമ്പല്ലൂർ,  പാലപ്പിള്ളി, നന്തിപുലം, വരന്തരപ്പിള്ളി, അളഗപ്പനഗർ ഈസ്റ്റ്‌,  പറപ്പൂക്കര എന്നിവിടങ്ങളിലും  പ്രതിഷേധം നടന്നു.
ചാലക്കുടി
സിപിഐ എം  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.  യോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്‌ഘാടനം ചെയ്തു. എം ജെ ബെന്നി അധ്യക്ഷനായി. അഡ്വ. കെ എ ജോജി, ഡെന്നീസ് കെ ആന്റണി, ജിൽ ആന്റണി എന്നവർ സംസാരിച്ചു.
കാഞ്ഞിരപ്പിള്ളി , ചാലക്കുടി വെസ്റ്റ് ലോക്കൽ കമ്മിറ്റികളിലും പ്രകടനം നടന്നു.മാള ടൗൺ, അഷ്ടമിച്ചിറ, പൊയ്യ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. പി കെ ഡേവിസ്, ടി ശശിധരൻ, ടി കെ സന്തോഷ്,  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top