27 April Saturday

അതിരപ്പിള്ളിയിൽ 
ഗോത്രസാരഥി പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

ഗോത്രസാരഥി പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് നിര്‍വഹിക്കുന്നു

ചാലക്കുടി
അതിരപ്പിള്ളി പഞ്ചായത്തിൽ ഗോത്രസാരഥി പദ്ധതിക്ക് തുടക്കം. ആദിവാസി ഊരുകളിൽ വാഹനമെത്തിച്ച് വിദ്യാർഥികളെ സ്‌കൂളിലേക്കും തിരിച്ചും എത്തിക്കുന്നതാണ് പദ്ധതി. അതിരപ്പിള്ളി പഞ്ചായത്തിലെ പെരിങ്ങൽക്കുത്ത്, വാഴച്ചാൽ, വെറ്റിലപ്പാറ, മലക്കപ്പാറ എന്നിവിടങ്ങളിലെ സ്‌കൂളുകളിലേക്കുള്ള വിദ്യാർഥികൾക്കായാണ് പദ്ധതി. യാത്രസൗകര്യമില്ലാത്തതിനെത്തുടർന്ന് ആദിവാസി കുട്ടികളുടെ പഠനം പാതിവഴിയിൽ നിലയ്ക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി വിഭാവനം ചെയ്തത്. ഇതുവഴി ആദിവാസി വിദ്യാർഥികളുടെ പഠനം കാര്യക്ഷമമാക്കാനാകുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top