20 April Saturday

കുപ്രചാരണങ്ങൾക്കെതിരെ 
എൽഡിഎഫ്‌ ബഹുജനറാലി നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
തൃശൂർ
എൽഡിഎഫ്‌ ബഹുജനറാലി  തൃശൂരിൽ ഞായറാഴ്‌ച.   മുഖ്യമന്ത്രിയെ അപകടപ്പെടുത്താനുള്ള കോൺഗ്രസ് ഭീകര പ്രവർത്തനത്തിനെതിരായും  കോൺഗ്രസ്-–-  ആർഎസ്എസ്   കള്ളക്കടത്ത് മാഫിയ -കൂട്ടുകെട്ടിനെതിരായും  മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെയുള്ള   ഗൂഢാലോചനയ്ക്കെതിരായും  അണിനിരക്കുക, നവകേരളത്തിനായ് എൽഡിഎഫിനൊപ്പം അണിനിരക്കുക എന്നീ മുദ്രാവാക്യമുയർത്തി എൽഡിഎഫ്  ജില്ലാകമ്മിറ്റി നേതൃത്വത്തിലാണ്‌ റാലി.   
 ഞായർ വൈകിട്ട്  നാലിന്‌  തെക്കേഗോപുരനടയിൽ നടക്കുന്ന  ബഹജനറാലി  സിപിഐ കേന്ദ്രകമ്മിറ്റി അംഗം എ  കെ ബാലൻ   ഉദ്ഘാടനം ചെയ്യും.  മന്ത്രി  കെ രാജൻ, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ്, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ്‌  പി കെ രാജൻ, ജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌   അഡ്വ. ജോസ്‌ തെറ്റയിൽ,  എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി  എം കെ ഭാസ്കരൻ, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ വത്സൻ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് വാരിയത്തുകാട്, കേരള കോൺഗ്രസ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു,  കേരള കോൺഗ്രസ് സ്കറിയ സംസ്ഥാന ഉന്നധികാര സമിതി അംഗം തമ്പാനൂർ രാജീവ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് തുടങ്ങിയവർ   സംസാരിക്കും.
  ഇടതുപക്ഷ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും  കള്ളക്കടത്തുകേസ്‌ പ്രതികളെ ഉപയോഗിച്ച്‌ അപകീർത്തിപ്പെടുത്താനുള്ള  ശ്രമങ്ങൾക്കെതിരെയും യുഡിഎഫ്, ബിജെപി സംഘപരിവാർ ചേർന്ന് നടത്തുന്ന അക്രമങ്ങളെ തുറന്നു കാണിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന  റാലിയിൽ ജില്ലയിലെ മുഴുവൻ ബഹുജനങ്ങളും പങ്കാളികളാകണമെന്ന്  എൽഡിഎഫ് ജില്ലാ കൺവീനർ എം എം വർഗീസ്‌  അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top