20 April Saturday
കൺസൾട്ടൻസി ടെൻഡർ ക്ഷണിച്ചു

തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
തൃശൂർ
തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർ നിർമിക്കാൻ  കൺസൾട്ടൻസി ടെൻഡർ ക്ഷണിച്ചു.  ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള കൺസ്‌ട്രക്‌ഷൻ  വിഭാഗം ചീഫ്‌ എൻജിനിയറാണ്‌  ടെൻഡർ ക്ഷണിച്ചത്‌.   50,63,030 ലക്ഷം രൂപ മതിപ്പ് തുകയുള്ള പ്രവൃത്തി 240 ദിവസംകൊണ്ട് പൂർത്തിയാക്കണം. കൺസൾട്ടൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർന്ന് പ്രോജക്ട് മാനേജ്‌മെന്റ് സർവീസിനും നിർമാണത്തിനുമുള്ള ടെൻഡറുകൾ ക്ഷണിയ്ക്കും. കൺസൾട്ടൻസി ടെൻഡറിന്റെ വിശദീകരണ യോഗം  11 ന്.   
കഴിഞ്ഞ ജൂൺ ഏഴിന്‌ തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ആർ മുകുന്ദ് തൃശൂർ സ്‌റ്റേഷൻ സന്ദർശിച്ചിരുന്നു. അന്നാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌.    പൂർണമായും റെയിൽവേയുടെ ചെലവിൽ ഏറ്റെടുക്കുന്ന ഈ പദ്ധതിക്ക്‌ നോഡൽ ഓഫീസറെ നേരത്തേ  നിയമിച്ചു. പ്രാഥമിക വിവര ശേഖരണവും ആരംഭിച്ചിട്ടുണ്ട്. നൂറ് കോടിയോളം ചെലവ് വരുന്ന നിർമാണപ്രവൃത്തികൾ മൂന്ന്‌ കൊല്ലംകൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top