25 April Thursday

പുല്ലൂർ സർവീസ് സഹകരണ ബാങ്ക്‌ മികച്ച ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ഇരിങ്ങാലക്കുട 
ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള പുരസ്‌കാരത്തിന് പുല്ലൂർ സർവീസ് സഹകരണ ബാങ്ക് അർഹമായി. മികച്ച ധനകാര്യ മാനേജ്മെന്റ്, സാമ്പത്തിക അച്ചടക്കം, വായ്പ കുടിശ്ശിക, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ജനക്ഷേമകരമായ പ്രവർത്തനങ്ങൾ, സർക്കാർ പദ്ധതികളിലെ പങ്കാളിത്തം, മുതലായവ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. അന്താരാഷ്ട്ര സഹകരണ ദിനമായ രണ്ടിന്‌ തൃശൂരിൽ നടക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top