26 April Friday

നിരീക്ഷണത്തിന് കൂട്ടിലിട്ട നായ്ക്കളിൽ 
രണ്ടെണ്ണം രക്ഷപ്പെട്ടു, ഒരെണ്ണം ചത്തു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ചേർപ്പ്
വിദ്യാർഥിയെ കടിച്ചതിനെ തുടർന്ന് അനിമൽ സ്ക്വാഡ് പിടി കൂടി ചേർപ്പ് മൃഗാസ്പത്രിയിലെ ഇരുമ്പുകൂട്ടിൽ നിരീക്ഷണത്തിലിട്ടിരുന്ന 3 നായ്ക്കളിൽ 2 എണ്ണം ചാടിപ്പോയി. ഒരെണ്ണം ചത്തു. ചത്ത നായയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ പേ വിഷബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സ്കൂളിലേക്ക് പോയിരുന്ന പെരുമ്പിള്ളിശ്ശേരി ചിറയ്ക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അദ്വൈതി (15)നെ ചേർപ്പ് ചന്തയിൽ കടികൂടുകയായിരുന്ന നായ്ക്കളിൽ ഒരെണ്ണം ഓടിയെത്തി കടിച്ചത്. കാൽമുട്ടിന് താഴെയാണ് കടിയേറ്റത്. 
തുടർന്ന് തളിക്കുളത്ത് നിന്ന് അനിമൽ സ്വകാഡ് എത്തി ചന്തയ്ക്കകത്ത് നിന്ന് അദ്വൈതിനെ കടിച്ച നായയേയും, മറ്റു മൂന്നെണ്ണത്തിനെയും പിടികൂടി ചേർപ്പ് മൃഗാശുപത്രിയിലെ കൂട്ടിലടച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top