26 April Friday

തൃപ്രയാർ തേവർ പുഴ കടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

തൃപ്രയാർ തേവർ പള്ളിയോടത്തിൽ പുഴ കടക്കുന്നു

നാട്ടിക
പടിഞ്ഞാറേ കരയിലെ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കിയ തൃപ്രയാർ തേവർ പുഴ കടന്നു. നിയമവെടിക്കുശേഷം ഇല്ലങ്ങളിലെ പറയയെടുപ്പിനായി  ആഞ്ഞിലിത്തടിയിൽ പണി തീർത്ത സ്വന്തം പള്ളിയോടത്തിലായിരുന്നു പുഴ കടക്കൽ. 
 ഇരുകരകളിൽനിന്നും നിലയ്‌ക്കാത്ത ശംഖനാദം മുഴങ്ങിയപ്പോൾ തൃക്കോൽശാന്തി പള്ളിയോടത്തിൽ സ്ഥാപിച്ച ചേങ്ങിലയിൽ തേവരുടെ തിടമ്പ് എഴുന്നള്ളിച്ചുവച്ചു. കുടശാന്തി കോലം പിടിക്കുകയും തൃക്കോൽശാന്തി ഓടം തുഴയുകയും ചെയ്തു. കിഴക്കേ നടയിൽ എത്തിച്ചേർന്ന തേവരെ  ആചാരവെടിയോടെ സ്വീകരിച്ചാനയിച്ചു. 
മണ്ഡപത്തിൽ ഇറക്കിപ്പൂജയ്‌ക്കുശേഷം അവകാശികളായ ആമലത്ത് തറവാട്ടുകാരുടെ  ആദ്യ പറ സ്വീകരിച്ചു. തുടർന്ന് കിഴക്കേനടയിൽ മൂന്ന് ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിയ തേവർക്ക് പല്ലാവൂർ ശ്രീധരൻമാരാരുടെ നേതൃത്വത്തിൽ നാൽപ്പതിൽപ്പരം കലാകാരൻമാർ ചേർന്ന് പഞ്ചവാദ്യമൊരുക്കി. 
     പന്തലിലെ പറയെടുപ്പിനും വർണമഴയ്‌ക്കും ശേഷം ഊരായ്മ ഇല്ലങ്ങളായ ചേലൂർ, പുന്നപ്പള്ളി എന്നിവിടങ്ങളിലേക്ക് പറയെടുപ്പിന് പുറപ്പെട്ടു. 
പടിഞ്ഞാറേ കരയിലെ ഗ്രാമ പ്രദക്ഷിണം പൂർത്തിയാക്കിയ തേവർ ഇനി  ഈ പള്ളിയോടത്തിലാണ് അക്കരെ കടന്നുള്ള  ഗ്രാമപ്രദക്ഷിണവും ആറാട്ടുപുഴയിലേക്കുള്ള യാത്രയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top