25 April Thursday

തറയ്ക്കൽ പൂരം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
ചേർപ്പ്
ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായ  ആറാട്ടുപുഴ തറയ്‌ക്കൽ പൂരം ഞായർ ആഘോഷിക്കും. സന്ധ്യക്ക് ക്ഷേത്രത്തിനകത്തെ വിവിധ പൂജാവിധികൾക്കുശേഷം ആറാട്ടുപുഴ ശാസ്താവ് ചെമ്പടയുടെ അകമ്പടിയോടെ  പൂരത്തിന് എഴുന്നള്ളും. ആറരയോടെ പടിഞ്ഞാറേ നടയിൽ തെക്കോട്ടഭിമുഖമായി ഒമ്പത്‌ ആനകളുടെ അകമ്പടിയോടെ അണിനിരക്കും. തുടർന്ന് 150 ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം. ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടിനായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും   പ്രമാണിമാരാകും. ഈ സമയം പടിഞ്ഞാറുനിന്ന് ഊരകത്തമ്മത്തിരുവടിയുടെയും തെക്കുനിന്ന് തൊട്ടിപ്പാൾ ഭഗവതിയുടെയും പൂരങ്ങളെത്തും. ഊരകത്തമ്മത്തിരുവടിക്ക് പഞ്ചാരിമേളവും തൊട്ടിപ്പാൾ ഭഗവതിക്ക് പാണ്ടിമേളവുമാണുണ്ടാവുക. തറയ്ക്കൽ പൂരത്തിന്റെ പാണ്ടിമേളത്തിനുശേഷം ആചാരപ്രകാരമുള്ള വിവിധ ചടങ്ങുകൾ തുടരും. അർധരാത്രിക്കുശേഷം  പിഷാരിക്കൽ ക്ഷേത്രത്തിൽ ശാസ്താവിന്റെ എഴുന്നള്ളിപ്പ് നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top