29 March Friday
കുട്ടനെല്ലൂർ സഹ. ബാങ്ക്‌

നിക്ഷേപകർ 
ആശങ്കപ്പെടേണ്ട

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
 തൃശൂർ
കുട്ടനെല്ലൂർ   സഹകരണ ബാങ്കിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ സഹകരണ വകുപ്പ്‌  ജോ. രജിസ്‌ട്രാർ.  ബാങ്കിലെ നിക്ഷേപം സുരക്ഷിതമാണ്‌. ബാങ്കിൽ മതിയായ നിക്ഷേപമുണ്ട്‌. കാലാവധി പൂർത്തിയാകുന്നതിന്‌ മുമ്പ്‌ പണം പിൻവലിക്കേണ്ടതില്ല.  സഹകാരികൾ  വായ്‌പാ തിരിച്ചടവിലും വീഴ്‌ച വരുത്തരുത്‌. 
 ആറുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേൽക്കും. മൂന്നുമാസം കഴിഞ്ഞാൽ  തെരഞ്ഞെടുപ്പു നടപടികൾ ആരംഭിക്കുമെന്നും  സഹകരണ വകുപ്പ്‌ ജോയിന്റ്‌ രജിസ്‌ട്രാർ എം ശബരീശൻ  അറിയിച്ചു.  ബാങ്കിൽ ഭരണസംവിധാനത്തിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. ബാങ്കിങ്‌ സംവിധാനത്തിലും ബാങ്കിങ്‌ ഇതര ഇടപാടുകളിലും ഒരു മാറ്റവും വന്നിട്ടില്ല. സംസ്ഥാന സർക്കാരിന്റെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥനാണ് അഡ്മിനിസ്ട്രേറ്ററായി ഭരണം ഏറ്റെടുത്തിട്ടുള്ളത്. ബാങ്കിന് സാമ്പത്തിക അടിത്തറയുണ്ടെന്നും നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും അഡ്മിനിസ്ട്രേറ്റർ പി ബി പവിത്രനും അറിയിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top