അന്തിക്കാട്
കപ്പേളയ്‌ക്കു മുമ്പിൽ സ്ഥാപിച്ച ഭണ്ഡാരം മോഷ്ടാക്കൾ കവർന്നു. സെന്റ് ആന്റണീസ് ചർച്ചിനു കീഴിലെ അന്തിക്കാട് കിഴക്കുഭാഗത്തെ സെന്റ് മേരീസ് കപ്പേളയ്‌ക്കു മുന്നിലുള്ള ഭണ്ഡാരമാണ് കവർന്നത്. ബുധനാഴ്ച രാവിലെയാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. അന്തിക്കാട് പൊലീസ് കേസെടുത്തു. എസ്ഐ പി കെ പ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്തിക്കാട് സെന്ററിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച സിസി ടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..