മാള
മാള ഹോളി ഗ്രേസ് കോളേജിൽ ഹോളി ഫെയർ ഫിയസ്റ്റ  9, 10, 11 തീയതികളിൽ നടക്കും.  മികച്ച ഷോപ്പിങ് അനുഭവം നൽകുന്ന വാണിജ്യ സ്റ്റാളുകൾ, കിഡ്സ് പാർക്ക് എന്നിവയുണ്ടാകും. മൂന്നു ദിവസവും വൈകിട്ട് കലാസന്ധ്യയും ഒരുക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. ടെക്‌നിക് എക്സ്പോ, ഓട്ടോ എക്സ്പോ, വിക്രം സാരാഭായി സ്‌പേസ് സെന്റർ, ആർമി, നേവി, മെഡിക്കൽ കോളേജ്, ബിഎസ്എൻഎൽ, കെ എസ്ആർടിസി, കെഎസ്ഇബി, റൊബോട്ടിക് സി ബിഷൻ, വെർച്വൽ  റിയാലിറ്റി എന്നിവയുണ്ടാകും. പെറ്റ് ഷോ, കുട്ടികൾക്കായി അമ്യുസ്‌മെന്റ് പാർക്ക് എന്നിവയുമുണ്ട്. ഗായകൻ സിദ്ധാർഥമേനോൻ പങ്കെടുക്കുന്ന മദ്രാസ് മൈ ൽ ബാൻഡ് ഷോ, മെന്റലിസ്റ്റ് നിബിൻ,  വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവയുണ്ടാകും. നൂറിൽപ്പരം ഷോപ്പിങ് സ്റ്റാളുകൾ,  ഭക്ഷണ ശാലകൾ എന്നിവയുണ്ടാകും.  സ്റ്റാൾ ബുക്ക് ചെയ്യാനുള്ള ഫോൺ:  8281440832,   -8940343100.    വാർത്താസമ്മേളനത്തിൽ ഡോ. അരുൺ എം പി, സി വി ജോസ്, ആന്റണി മാളിയേക്കൽ,   ജോസ് കണ്ണമ്പിള്ളി, സാനി എടാട്ടുകാരൻ  എന്നിവർ പങ്കെടുത്തു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..