07 July Monday

ഗൂഗിൾ ആൻഡ്രോയ്‌ഡ്‌ ക്യാമ്പസ്‌ ഫെസ്‌റ്റ്‌ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
തൃശൂർ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗൂഗിൾ ആൻഡ്രോയ്‌ഡ്‌ ക്യാമ്പസ്‌ ഫെസ്‌റ്റ്‌ കൊടകര സഹൃദയ എൻജിനിയറിങ്‌ കോളേജിൽ ടെക്‌ഫെസ്‌റ്റിനോടനുബന്ധിച്ച്‌  വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.  വെള്ളിയാഴ്‌ച രാവിലെ 9.30ന്‌ മെഡിക്കൽ ഉപകരണ നിർമാണ കമ്പനിയായ മെട്രോണിക്കിന്റെ മാനേജിങ് ഡയറക്ടർ മദൻ ആർ കൃഷ്‌ണൻ ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
   രാജ്യത്തെ വിവിധ എൻജിനിയറിങ് കോളേജുകളിൽനിന്നായി 3000 വിദ്യാർഥികൾ പങ്കെടുക്കും. ടിസിഎസ്‌, ഗൂഗിൾ കൊളാബ്‌, വൈറ്റ്‌റാബിറ്റ്‌, ജോബിൻ ആൻഡ്‌ ജിസ്‌മി, ഗാഡ്‌ജിയോൺ തുടങ്ങി നിരവധി കമ്പനികൾ ഫെസ്‌റ്റുമായി സഹകരിക്കും. ശിൽപ്പശാല, വർക്ക്‌ഷോപ്പുകൾ, എക്‌സ്‌പോ തുടങ്ങിയ  പരിപാടികൾ ഫെസ്‌റ്റിനോടനുബന്ധിച്ച്‌ നടക്കും. 
ഡോ. നിക്‌സൺ കുരുവിള, ഡോ. വിഷ്‌ണുരാജൻ, ഡോ. കെ കൃഷ്‌ണദാസ്‌, ജിബിൻജോസ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top