20 April Saturday

6000 ലിറ്റർ സിന്തറ്റിക്‌ വിനഗർ 
ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
തൃശൂർ
 കുന്നംകുളം സർക്കിൾ ഇയ്യാലിൽ  പ്രവർത്തിക്കുന്ന കൈരളി ഏജൻസീസ്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ അടപ്പിച്ചു. 6000 ലിറ്റർ സിന്തറ്റിക്‌ വിനഗർ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.
സിന്തറ്റിക്‌ വിനഗർ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനത്തിൽ  മിനറൽ ആസിഡ് കലർന്ന വിനഗർ കണ്ടെത്തിയതിനെത്തുടർന്നാണ്‌ പൂട്ടിച്ചത്‌.  തൃശൂർ ഫുഡ്‌ സേഫ്റ്റി അസി. കമീഷണർ കെ കെ അനിലൻ, ഫുഡ്‌ സേഫ്റ്റി ഓഫീസർമാരായ പി വി ആസാദ്, രാജീവ്‌ സൈമൺ, ഇ എ രവി എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടന്നത്. പാലക്കാട്‌, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഈ സ്ഥാപനത്തിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കേസുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top