19 April Friday

കെ രാഘവൻ മാസ്റ്റർ പുരസ്കാരം 
പി ജയചന്ദ്രന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

കെ രാഘവൻ മാസ്റ്റർ പുരസ്കാരം പി ജയചന്ദ്രന് കെ സച്ചിദാനന്ദൻ സമ്മാനിക്കുന്നു

ഇരിങ്ങാലക്കുട 
കെ രാഘവൻ മാസ്റ്റർ പുരസ്കാരം  പി ജയചന്ദ്രന് സമ്മാനിച്ചു. ടൗൺഹാളിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ പുരസ്കാരം നൽകി. പി ബാലചന്ദ്രൻ എംഎൽഎ പൊന്നാട അണിയിച്ചു. കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷനാണ് 50000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ അവാർഡ് ഏർപ്പെടുത്തിയത്. ഫൗണ്ടേഷൻ പ്രസിഡന്റ് വി ടി മുരളി അധ്യക്ഷനായി. സെക്രട്ടറി ടി വി ബാലൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, വേണുജി, അശോകൻ ചരുവിൽ, അനിൽ മാരാത്ത്,   ജയരാജ് വാര്യർ, മുൻസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, സി സി മീനാക്ഷി , കെ ശ്രീകുമാർ ,സദനം കൃഷ്ണൻ കുട്ടി, അഡ്വ. രാജേഷ് തമ്പാൻ, വി എസ് വസന്തൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേള നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top