24 April Wednesday
ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണം

കഴിച്ചത് വ്യാജ മദ്യമല്ലെന്ന്‌ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുടയില്‍ കുഴഞ്ഞുവീണ് മരിച്ച രണ്ട് പേര്‍ കഴിച്ചിരുന്നത് വ്യാജമദ്യമല്ലെന്നും  ഏതോ രാസവസ്‌തുവാണെന്നും  പൊലീസിന്റെ പ്രഥമിക നിഗമനം. റൂറല്‍ എസ്‌പി ജി പൂങ്കുഴലിയുടെ  നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തും കുഴഞ്ഞുവീണ ഹോട്ടലിന് മുന്നിലും അന്വേഷണം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ ഈ ദ്രാവകം കഴിക്കാന്‍ സാധ്യതയില്ലെന്നും കഴിച്ചിരുന്നുവെങ്കില്‍ ഈ സമയം മരണപ്പെട്ടിരിക്കാം എന്നും എസ് പി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top