തൃശൂർ
നാലുവയസ്സുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ സ്കൂൾ ബസ് ഡ്രൈവർക്ക് ഏഴര വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. വടക്കാഞ്ചേരി സ്വദേശി പുത്തൻപുരയ്‌ക്കൽ ലിനു(35)വിനെയാണ് തൃശൂർ അതിവേഗ പോക്സോ കോടതി ജഡ്ജ് കെ എം രതീഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണം. 2019ൽ സ്കൂൾ വാഹനം ഓടിച്ചിരുന്ന കാലത്ത് നടന്ന സംഭവത്തിൽ വടക്കാഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ബിന്ദുലാൽ രജിസ്റ്റർ ചെയ്‌ത കേസിൽ അന്വേഷണം നടത്തി ഇൻസ്പെക്ടർ മാധവൻകുട്ടി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ പി അജയ് കുമാർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..