18 December Thursday

സ്വർണം നഷ്ടപ്പെട്ടെന്ന 
വ്യാജപരാതി: 
ബാങ്ക് നിയമ നടപടിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

കൊടുങ്ങല്ലൂർ

ടൗൺ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയിലെ സേഫ് ലോക്കറിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതായി വ്യാജ പരാതി നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു. പോണത്ത് സാവിത്രിയും, മകൾ സുനിതയും കൂട്ടായി ഉപയോഗിക്കുന്ന ലോക്കറിൽ നിന്നാണ് സ്വർണം നഷ്ടപ്പെട്ടതായി വ്യാജ പരാതി കൊടുങ്ങല്ലൂർ പൊലീസിൽ നൽകിയത്. സംഭവത്തിന്റെ സത്യസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ശാഖ മാനേജരും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ് സ്വർണം ബന്ധുവീട്ടിൽ നിന്ന് ലഭിച്ചതായി പരാതിക്കാരി പൊലീസിനെ അറിയിച്ചത്‌. ഇക്കാര്യത്തിൽ ബാങ്കിന് സംശയമുണ്ട്. 
സ്വർണം നഷ്ടപ്പെട്ടതായ വ്യാജ പരാതി ബാങ്കിന്റെ സൽപ്പേരിനെ ബാധിച്ചിട്ടുണ്ട്. ബാങ്കിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് ജനറൽ മാനേജർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top