തൃശൂർ
മനുഷ്യന് അസാധ്യമായ വേഗത്തിലും കാര്യക്ഷമതയിലും നേട്ടങ്ങൾ കൈവരിക്കാൻ നിർമിതബുദ്ധിക്ക് കഴിയുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനിയർ ഉമാ കാട്ടിൽ സദാശിവൻ. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നിർമിതബുദ്ധിയുടെ സഹായത്തോടെ റെക്കോഡ് വേഗത്തിൽ കോവിഡ് വാക്സിൻ കണ്ടെത്തിയത്. ഇതിലൂടെ ലക്ഷക്കണക്കിന് മനുഷ്യജീവനാണ് രക്ഷിക്കാനായത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ശാസ്ത്രാവബോധസമിതി സംഘടിപ്പിച്ച സെമിനാറിൽ ‘നിർമിതബുദ്ധി: സാങ്കേതികത, സാധ്യത, സുരക്ഷ ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. നിരവധി സാധ്യതകൾ നവസാങ്കേതികവിദ്യ സമ്മാനിക്കുന്നുണ്ടെങ്കിലും അതിൽ അടങ്ങിയ ചതിക്കുഴികളിലും സുരക്ഷാപ്രശ്നങ്ങളിലും നാം ജാഗരൂകരാകണമെന്ന് ഐടി വിദഗ്ധനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐടി സംസ്ഥാന കൺവീനറുമായ അരുൺ രവി പറഞ്ഞു. ശാസ്ത്രാവബോധസമിതി ജില്ലാചെയർമാൻ ഡോ. ബേബി ചക്രപാണി, കൺവീനർ സി ബാലചന്ദ്രൻ, അഡ്വ. ടി വി രാജു, എം എൻ ലീലാമ്മ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..