25 April Thursday

ഫാ. ജോസ്‌ ചിറ്റിലപ്പിള്ളിയെ 
അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

ഫാ. ജോസ് ചിറ്റിലപ്പിള്ളി അനുസ്മരണം അഡ്വ. കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
വൈദികനായിരിക്കെ ഇടത്‌ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ നേതൃനിരയിലെത്തി പൊതുസമൂഹത്തിനാകെ നന്മയുടെ സന്ദേശം പകർന്ന ഫാ. ജോസ്‌ ചിറ്റിലപ്പിള്ളി അനുസ്‌മരണം വിപുലമായ ചടങ്ങുകളോടെ  സംഘടിപ്പിച്ചു. സാഹിത്യ അക്കാദമിയിൽ "ഓർമ' എന്ന പേരിൽ നടത്തിയ അനുസ്‌മരണം അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. സി രവീന്ദ്രനാഥ്‌ അധ്യക്ഷനായി.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ്‌ ചാൻസിലർ എം വി നാരായണൻ, ഡോ. ടി പ്രദീപ്‌ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. യൂഹോന്നാൻ മോർ മിലിത്തോസ്‌ മെത്രാപോലീത്തയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.  
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, യു പി ജോസഫ്‌, ഡോ. കാശിനാഥ്‌ ചാറ്റർജി, ഫാ. ജോൺസൺ ഐനിക്കൽ, പി എസ്‌ ഇക്‌ബാൽ, ഫാ. ജേക്കബ്‌ തച്ചറാട്ടിൽ, പ്രൊഫ. എ എ ബേബി, ഫാ. പോൾ കാട്ടൂക്കാരൻ, ജെയ്‌ സോമനാഥൻ, ചെറിയാൻ ജോസഫ്‌, ചെറിയാൻ ഇ ജോർജ്‌, എം പീതാംബരൻ, വി പി ശരത്‌ പ്രസാദ്‌, ഫാ. ജോൺ കവലക്കാട്ട്‌, കെ കൃഷ്‌ണകുമാർ, എം ആർ അനൂപ്‌ കിഷോർ, വി എം രാധാകൃഷ്‌ണൻ, എൻ രാജൻ, എം ഒ സണ്ണി, അഡ്വ. പി സുനിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top