27 April Saturday

മേലൂര്‍ പഞ്ചായത്തിൽ 
ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
ചാലക്കുടി
മേലൂർ പഞ്ചായത്തിലെ പല ഭാഗങ്ങളിലും വീണ്ടും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി. മേലൂർ, പൂലാനി തുടങ്ങിയ പ്രദേശങ്ങളിലാണ്  ഒച്ചുകൾ പെരുകിയത്. 2018ലെ പ്രളയത്തിനുശേഷമാണ് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വ്യാപകമായത്. പൂലാനി കൊമ്പൻപാറ തടയണ പ്രദേശത്താണ് ഇവയെ ആദ്യം കണ്ടുതുടങ്ങിയത്.  മഴപെയ്ത് തുടങ്ങിയാൽ കൂടുതലായി കാണുന്നുണ്ട്. കനത്ത വെയിൽ വന്നാൽ ഉൾവലിയുകയും നേരം ഇരുട്ടുന്നതോടെ പുറത്തിറങ്ങുന്നതുമാണ് രീതി. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു.  പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. വിദഗ്‌ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുരിശ് ലായനി തളിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനം നടത്തിയെങ്കിലും ഇവയെ  നിയന്ത്രിക്കാനാകുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top