24 April Wednesday
കണ്ടെയ്ൻമെന്റ്‌ സോൺ

57 വാർഡുകളെ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

തൃശൂർ

കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് 27 തദ്ദേശ സ്ഥാപനങ്ങളിലെ 57 ഡിവിഷനുകളെ, വാർഡുകളെ കണ്ടെയ്ൻമെന്റ്‌ സോണിൽ
നിന്ന് ഒഴിവാക്കി കലക്ടർ ഉത്തരവിട്ടു. 
കോർപറേഷനിലെ 40, 44 ഡിവിഷനുകൾ, പറപ്പൂക്കര പഞ്ചായത്തിലെ 2, 3, 17, 18 വാർഡുകൾ, എറിയാട് പഞ്ചായത്തിലെ 1, 8, 22, 23 വാർഡുകൾ, അവിണിശേരി പഞ്ചായത്തിലെ 13–-ാം വാർഡ്, വെങ്കിടങ്ങ് പഞ്ചായത്തിലെ മൂന്നാം വാർഡ്, കോടശേരി പഞ്ചായത്തിലെ മൂന്നാം വാർഡ്, പുത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ്, നെന്മണിക്കര പഞ്ചായത്തിലെ 6, 7 വാർഡുകൾ, ആളൂർ പഞ്ചായത്തിലെ 1, 17 വാർഡുകൾ, വരന്തരപ്പിള്ളി പഞ്ചായത്തിലെ ഒമ്പതാം വാർഡ്, എരുമപ്പെട്ടി പഞ്ചായത്തിലെ ഒമ്പതാം വാർഡ്, വടക്കാഞ്ചേരി നഗരസഭയിലെ 10, 11, 16, 17, 20 വാർഡുകൾ, ചേർപ്പ് പഞ്ചായത്തിലെ 17, 18 വാർഡുകൾ, കടവല്ലൂർ പഞ്ചായത്തിലെ 15, 16, 17 വാർഡുകൾ, തൃക്കൂർ പഞ്ചായത്തിലെ 7, 8 വാർഡുകൾ, പൂമംഗലം പഞ്ചായത്തിലെ എട്ടാം വാർഡ്, ചൂണ്ടൽ പഞ്ചായത്തിലെ 6, 7, 8 വാർഡ്, ചേലക്കര പഞ്ചായത്തിലെ 17–-ാം വാർഡ്, അളഗപ്പനഗർ പഞ്ചായത്തിലെ 11–-ാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭയിലെ 31–-ാം ഡിവിഷൻ, ദേശമംഗലം പഞ്ചായത്തിലെ 11, 13, 14, 15 വാർഡുകൾ, തിരുവില്വാമല പഞ്ചായത്തിലെ പത്താം വാർഡ്, പടിയൂർ പഞ്ചായത്തിലെ 1, 13, 14 വാർഡുകൾ, വല്ലച്ചിറ പഞ്ചായത്തിലെ 14–-ാം വാർഡ്, മാടക്കത്തറ പഞ്ചായത്തിലെ 6, 7, 8, 14 വാർഡുകൾ, പെരിഞ്ഞനം പഞ്ചായത്തിലെ 12–-ാം വാർഡ്, വേളൂക്കര പഞ്ചായത്തിലെ 1, 3, 17, 18 വാർഡുകൾ 
എന്നിവയെയാണ് കണ്ടെയ്ൻമെന്റ്‌ സോണിൽനിന്ന് ഒഴിവാക്കിയത്. നേരത്തെ പ്രഖ്യാപിച്ച മറ്റുള്ള പ്രദേശങ്ങളിൽ നിയന്ത്രണം തുടരും.
അതേസമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറിയാട് പഞ്ചായത്തിലെ പത്താം വാർഡ്, കാട്ടൂർ പഞ്ചായത്തിലെ ആറാം വാർഡ് എന്നിവയെ പുതുതായി കണ്ടെയ്ൻമെന്റ്‌ സോണാക്കിയും ഉത്തരവായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top