20 April Saturday

മറ്റത്തൂരിലെയും കോരനൊടിയിലെയും
കാട്ടാനകളെ തുരത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
മറ്റത്തൂർ 
പത്തുകുളങ്ങരയിലെ ആവാസ മേഖലയിൽ  ബുധനാഴ്ച രാത്രി  കാട്ടാന സംഘമെത്തി. എട്ട്‌ ആനകളടങ്ങുന്ന സംഘം   
കുണ്ടുവായിൽ ഉസ്മാൻ, ചങ്ങനാശേരി സാജിത, അറയ്‌ക്കൽ ജോർജ്‌ എന്നിവരുടെ തെങ്ങുകൾ, അടയ്‌ക്കാമരം, റബർ, വാഴ, എന്നിവ  നശിപ്പിച്ചു. കുണ്ടുവായിൽ ഉസ്മാന്റെ വീട്ടിൽ ആനയെത്തിയത് പറമ്പിന്റെ ചുറ്റുമതിൽ തകർത്താണ്.  ഉസ്മാന്റെ ഭാര്യ മാത്രമാണ്   വീട്ടിലുണ്ടായിരുന്നത്. 28 സെന്റിൽ വീടൊഴികെ എല്ലാ കൃഷികളും കാട്ടാനകൾ  നശിപ്പിച്ചു.
വരന്തരപ്പിള്ളി കോരനൊടിയിലും കുന്നത്തുപ്പാടത്തും നാശനഷ്ടം വരുത്തിയ കാട്ടാനകളെ വനപാലകർ  കാടുകയറ്റി.  ബുധനാഴ്ച പുലർച്ചെ ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ രണ്ട് ആനകളെയാണ് ഇവർ തിരികെ  കാട് കയറ്റിയത്. രാത്രി ഏഴു മുതൽ പടക്കം പൊട്ടിച്ചാണ് വനപാലകർ ആനകളെ കാട്ടിലേക്ക് മടക്കിയത്.  പത്ത് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനകളെ  വന്ന വഴിയിലൂടെത്തന്നെ കാടുകയറ്റാനായത് .  പാലപ്പിള്ളി റേഞ്ച് ഓഫീസറുടെ  നേതൃത്വത്തിൽ വനപാലകരും വാച്ചർമാരും ചേർന്നാണ് ആനകളെ  തുരത്തിയത്. എന്നാൽ ആനകൾ വീണ്ടും കാടിറങ്ങാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഒരു പകൽ മുഴുവൻ ജനവാസ കേന്ദ്രത്തിൽ തമ്പടിച്ച ആനകൾ നിരവധി പറമ്പുകളിലെ കാർഷിക വിളകളാണ് നശിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top