25 April Thursday

ഇ–-ലിറ്ററസി പഞ്ചായത്ത്‌; ക്ലാസ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
ചാലക്കുടി
സംസ്ഥാനത്തെ ആദ്യ ഇ–- ലിറ്ററസി പഞ്ചായത്ത് എന്ന നേട്ടം ഇ–- സാക്ഷരത പദ്ധതിയിലൂടെ കൊരട്ടി പഞ്ചായത്ത് സ്വന്തമാക്കും. പഞ്ചായത്ത്, വില്ലേജ് ഓഫീസ്, കെഎസ്ഇബി, ആരോഗ്യം എന്നീ മേഖലകളിലെ  ഇ –-ഗവേൺസിന്റെ അനുകൂല്യങ്ങൾ, സേവനങ്ങൾ എന്നിവ കൊരട്ടിയിലെ 10000 വീടുകളിൽ ഒരാളെയെങ്കിലും പഠിപ്പിക്കുക എന്നതാണ്  ലക്ഷ്യമിടുന്നത്. 
പൊങ്ങം നൈപുണ്യ കോളജ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം പഞ്ചായത്തിന് ലഭ്യമാക്കി. കെഎസ്ഇബി, വില്ലേജ്, റവന്യൂ ആരോഗ്യ മേഖല എന്നിവയിലെ സേവനങ്ങൾ സംബന്ധിച്ച്  വിദഗ്‌ധർ ക്ലാസെടുക്കും. 
വെള്ളി പഞ്ചായത്ത് സെമിനാർ ഹാളിൽ നടക്കുന്ന പരിശീലനം സംസ്ഥാന പ്ലാനിങ് ബോർഡംഗം പ്രൊഫ. ജിജു പി അലക്‌സ് ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top