26 April Friday

ഭാരത്‌ ഗൗരവ്‌ ട്രെയിൻ ടൂർ പാക്കേജ്‌ 
ബുക്കിങ്‌ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
തൃശൂർ
ട്രെയിനിൽ ടൂറിസ്റ്റ്‌ –- തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആൻഡ്‌ ടൂറിസം കോർപറേഷന്റെ  ഭാരത്‌ ഗൗരവ്‌ ട്രെയിൻ ടൂർ പാക്കേജ്‌. അടുത്ത യാത്ര ജൂൺ 17ന്‌ കൊച്ചുവേളിയിൽനിന്ന്‌ തിരിക്കുമെന്ന്‌ ഐആർസിടിസി ജോയിന്റ്‌ ജനറൽ മാനേജർ സാം ജോസഫ്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൈസൂർ, ഹംപി, ഷിർദി, ഷാനി ശിംഗനാപൂർ, നാസിക്‌, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച്‌  26ന്‌ തിരികെയെത്തും. നോൺ എസി ക്ലാസിലെ യാത്രയ്‌ക്ക്‌ സ്റ്റാൻഡേർഡ്‌ വിഭാഗത്തിൽ ഒരാൾക്ക്‌ 18,350 രൂപയും തേർഡ്‌ എസി ക്ലാസിലെ യാത്രയ്‌ക്ക്‌ കംഫർട്ട്‌ വിഭാഗത്തിൽ ഒരാൾക്ക്‌ 28,280 രൂപയുമാണ്‌ ചാർജ്‌.  യാത്രക്കുള്ള ബുക്കിങ്‌ ഓൺലൈനിൽ  ചെയ്യാം. കേന്ദ്ര–- സംസ്ഥാന സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌  എൽടിസി സൗകര്യം ലഭ്യമാണ്‌. യാത്രക്കാർക്ക്‌ കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്‌ ജങ്‌ഷൻ, സേലം എന്നിവിടങ്ങളിൽനിന്ന്‌ ട്രെയിനിൽ കയറാം. മടക്ക യാത്രയിൽ മംഗലാപുരം, കണ്ണൂർ, കോഴിക്കോട്‌, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ,  കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാം. യാത്രയ്‌ക്ക്‌  ഇൻഷുറൻസ്‌ പരിരക്ഷയുണ്ടാകും. വാർത്താ സമ്മേളനത്തിൽ റീജണൽ  മാനേജർ ശ്രീജിത്ത്‌ ബാപ്പുജി, ടൂറിസം എക്സിക്യൂട്ടീവ്‌ വിനോദ്‌ നായർ എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top